Skip to main content

കബഡി ടീം സെലക്ഷൻ ട്രയൽസ്

കോട്ടയം: ഉത്തരാഖണ്ഡിൽ നടക്കുന്ന 48-ാമത് ജൂനിയർ (ആൺകുട്ടികൾ) നാഷണൽ കബഡി ചാമ്പ്യൻഷിപ്പിലും ജാർഖണ്ഡിൽ നടക്കുന്ന 32-ാമത് സബ്ബ് ജൂനിയർ (ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും)  നാഷണൽ ചാമ്പ്യൻഷിപ്പിലും പങ്കെടുക്കുന്ന കേരളാ കബഡി ടീമിന്റെ സെലക്ഷൻ ട്രയൽസ് നവംബർ ഏഴ്, എട്ട് തീയതികളിൽ രാവിലെ എട്ടിന്  ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തും. പങ്കെടുക്കാൻ ആഗ്രഹിയ്ക്കുന്നവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (ജൂനിയർ ആൺകുട്ടികൾ 20-11-2022 ൽ 20 വയസ്സിൽ താഴെ,സബ്ബ് ജൂനിയർ ആൺകുട്ടികൾ/പെൺകുട്ടികൾ 31-12-2022 ൽ 16 വയസ്സിൽ താഴെ) ആധാർ കാർഡ്, മൂന്ന് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.
ഫോൺ: 0471 2330167, 0471 2331546

(കെ.ഐ.ഒ.പി.ആർ. 2718/2022)  

date