Skip to main content

സഹചാരി പദ്ധതി അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഗവൺമെന്റ് / എയ്ഡഡ്/ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എല്ലാ ഭിന്നശേഷിക്കാരായ കുട്ടികളെയും പഠനത്തിലും മറ്റ് പ്രവർത്തനങ്ങളിലും സഹായിക്കുന്നതും വിദ്യാഭ്യാസ സ്ഥാപനത്തിന് പുറത്തും ഭിന്നശേഷിക്കാരെയും, അവർക്കായി നടപ്പിലാക്കുന്ന മെഡിക്കൽ ക്യാമ്പ് പോലുള്ള പരിപാടികളിലും സഹായം നൽകുന്ന എൻ.എസ്.എസ്, എൻ.സി.സി/എസ്.പി.സി യൂണിറ്റിന് അവാർഡ് നൽകുന്ന സഹചാരി പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം സാമൂഹ്യനീതി വകുപ്പിന്റെ www.swd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. നവംബർ 20 നകം അപേക്ഷിക്കണം. ഫോൺ:   0481-2563980

(കെ.ഐ.ഒ.പി.ആർ. 2714/2022)  

date