Skip to main content

ഫാഷൻ ഡിസൈനിങ് പ്രവേശനം

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള പാമ്പാടി ഏഴാം മൈലിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ 2022-23 അധ്യയനവർഷത്തെ പ്രവേശനത്തിന് ഒന്നാംഘട്ട അലോട്ട്‌മെന്റിനുശേഷം നിലവിലുള്ള സീറ്റുകളിലേയ്ക്കു നവംബർ ഏഴിനു രാവിലെ 10 മണി മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അതിനുശേഷം ഒഴിവു വരികയാണെങ്കിൽ നവംബർ എട്ടിനും പ്രവേശനം നടത്തും. യോഗ്യത, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ്, ജാതി, വരുമാനം (പരിഗണന ആവശ്യമുള്ളവർ) ഒറിജിനൽ സർട്ടിഫിക്കറ്റുകളും നിശ്ചിത ഫീസും (അക്കൗണ്ട് മുഖേന ATM card ഉപയോഗിച്ച് ആയിരിക്കും ഫീസ് എടുക്കുന്നത് ) സഹിതം രക്ഷാകർത്താവിനൊപ്പം ഹാജരാകണം. ഫോൺ: 0481 2507556, 9400006469, 8075901486

(കെ.ഐ.ഒ.പി.ആർ. 2713/2022)  

date