Skip to main content

ജോളിയുടെ ദുരിതത്തിന് സാന്ത്വനമേകി ജില്ല കളക്ടറുടെ അദാലത്ത്

ആലപ്പുഴ: ജില്ല കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് വേദിയില്‍ കളക്ടര്‍എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ഭിന്നശേഷിക്കാരിയായ ജോളി തോമസ് എത്തിയിരുന്നു. 30 വയസ്സുള്ള ജോളിയ്ക്കും 70 വയസുകാരിയായ അമ്മയ്ക്കും ജീവിക്കാനൊരു മാര്‍ഗം വേണം എന്നതായിരുന്നുആവശ്യം. ജോളിയുടെ പിതാവ് 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ആരുടെ മുന്നിലും കൈ നീട്ടരുതെന്നഉറച്ചതീരുമാനത്തിലാണിതവര്‍ ജീവിക്കുന്നത്. തന്നാലാവുന്ന തൊഴില്‍ ചെയ്യാമെന്നുള്ള ആത്മവിശ്വാസവുംജോളിക്കുണ്ട്.

മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഭിന്നശേഷിക്കരുടെ സംഘടന വഴി ഇവര്‍ക്ക് കോഫി വെന്റിംഗ് മെഷീന്‍അനുവദിച്ചെങ്കിലും മെഷീന്‍ ഇതുവരെ ലഭിച്ചിട്ടില്ല. കച്ചവടം നടത്താന്‍ പറ്റിയ സ്ഥലം കിട്ടാത്തതാണ് ഇതിന്കാരണം. ഏതെങ്കിലും സര്‍ക്കാര്‍ ഓഫീസിന് മുന്നില്‍ കോഫി വെന്റിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ സ്ഥലംഅനുവദിച്ചു നല്‍കണമെന്ന അപേക്ഷയുമായാണ് ജോളി തോമസ് കളക്ടറുടെ മുന്നിലെത്തിയത്. പരാതിപരിഗണിച്ച കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ജോളി ഇരുന്ന ഓട്ടോറിക്ഷയുടെ സമീപമെത്തി ആവശ്യങ്ങള്‍ചോദിച്ചറിഞ്ഞു. കുട്ടനാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ കോഫി വെന്റിംഗ് മെഷീന്‍ സ്ഥാപിക്കാനുള്ള അനുവാദംനല്‍കുകയും അതിനുള്ള സൗകര്യങ്ങളൊരുക്കി നല്‍കാന്‍ കുട്ടനാട് തഹസില്‍ദാര്‍ എസ്. ആന്‍വറിനോട്നിര്‍ദ്ദേശിക്കുകയും ചെയ്തു.

എം.എസ്. ഓഫീസും ഫോട്ടോഷോപ്പുമടക്കം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ജോളിക്ക് ടാലി പഠിക്കാനും കുട്ടികള്‍ക്ക്മോട്ടിവേഷന്‍ ക്ലാസ് എടുക്കാനായി യൂട്യൂബ് ചാനല്‍ ആരംഭിക്കണമെന്നും ആഗ്രഹവുമുണ്ട്. ഇതിനാവശ്യമായസഹായം നല്‍കാമെന്നും കളക്ടര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ക്രാഫ്റ്റ് വര്‍ക്, മെഴുകുതിരി നിര്‍മാണം, സോപ്പ് നിര്‍മാണം, മ്യുറല്‍ പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് തുടങ്ങിയകലകളും ജോളി തോമസ് പഠിച്ചിട്ടുണ്ട്. തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കളക്ടര്‍ പരിഹാരം കണ്ടെത്തിയസന്തോഷത്തിലാണ് അദാലത്ത് വേദിയില്‍ നിന്നും ജോളിയും അമ്മയും മടങ്ങിയത്.

date