Skip to main content

കാവിലുംപാറ ഗ്രാമപഞ്ചായത്തിൽ കേരളോത്സവം നവംബർ13 മുതൽ

സംസ്ഥാന യുവജനക്ഷേമ ബോർഡും കാവിലുംപാറ ഗ്രാമപഞ്ചായത്തും സംയുക്തമായി 'കേരളോത്സവം 2022' സംഘടിപ്പിക്കുന്നു. നവംബർ 13 മുതൽ 27 വരെയാണ് പരിപാടി. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന ക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മഹാമേളയാണ് കേരളോത്സവം.

 

നവംബർ 13 ന് നടക്കുന്ന ക്രിക്കറ്റ് മത്സരത്തോടുകൂടി വിവിധ കലാ കായിക വിനോദ മത്സരങ്ങൾക്ക് പഞ്ചായത്തിൽ തുടക്കമാവും. വിപുലമായ പരിപാടികളോടെയാണ് പഞ്ചായത്ത് കേരളോത്സവം സംഘടിപ്പിക്കുന്നത്. കായിക മത്സരങ്ങൾ കുണ്ടുതോട് യൂ.പി സ്കൂളിലും കലാമത്സരങ്ങൾ എ.ജെ.ജെ.എം.എച്ച്.എസ്.എസ് ചാത്തങ്കോട്ടുനട സ്കൂളിൽ വെച്ചും നടക്കും. പതിനഞ്ചിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മത്സരങ്ങളിൽ പങ്കെടുക്കാം.

 

പരിപാടി ഗ്രാമീണ ഉത്സവമാക്കി മാറ്റാൻ മുഴുവൻ ആളുകളുടെയും സഹായ സഹകരണം ഉണ്ടാകണമെന്ന് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് പി.ജി. ജോർജ് മാസ്റ്റർ പറഞ്ഞു.

 

 

 

 

date