Skip to main content

കോഴിക്കോട് താലൂക്ക് തല വ്യവസായ പ്രദർശന വിപണന മേള നാളെ

വ്യവസായ വാണിജ്യ വകുപ്പിന്റെ കോഴിക്കോട് താലൂക്ക് തല വ്യവസായ പ്രദർശന വിപണന മേളയ്ക്ക് നാളെ (നവംബർ 11 ) തുടക്കമാവും. കോഴിക്കോട് താലൂക്ക് വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നവംബർ 11, 12, 13, 14 തിയ്യതികളിലായി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിസരത്താണ്‌ മേള. മേളയുടെ ഉദ്ഘാടനം നാളെ (നവംബർ 11) വനം വന്യജീവി വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിർവ്വഹിക്കും.

 

മേളയിൽ താലൂക്ക് പരിധിയിലെ ചെറുകിട വ്യവസായ യൂണിറ്റുകൾ ഉല്പാദിപ്പിച്ച വ്യത്യസ്ത തരം ഉല്പന്നങ്ങളുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. മേളയിൽ താലൂക്ക് പരിധിയിലെ നഗരസഭ, കോർപറേഷൻ, പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ സംരംഭകരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ 50 സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്.

 

 

date