Skip to main content

കൈനോട് ഉപതെരഞ്ഞെടുപ്പ്:  എല്‍.ഡി.എഫിന് ജയം

മലപ്പുറം നഗരസഭയിലെ 31-ാം വാര്‍ഡ് കൈനോട് ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.ഷിജു വിജയിച്ചു. 12 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 1019 വോട്ടാണ് സി.ഷിജുവിന് ലഭിച്ചത്. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി സി. സുജാത പരമേശ്വരന് 1007 വോട്ടും ലഭിച്ചു.  സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ. ഷിജുമോന്  ഏഴ് വോട്ടുകളും സുജാതയ്ക്ക് ഏഴ് വോട്ടുകളും ലഭിച്ചു. വാര്‍ഡിലെ 2306 വോട്ടര്‍മാരില്‍ 2040 പേര്‍ വോട്ട് ചെയ്തിരുന്നു.
 

date