Skip to main content

അറ്റ്ലാൻറ്റിസ് റെയിൽവെ മേൽപ്പാലം സ്ഥലമേറ്റെടുപ്പ്: പബ്ലിക്ക് ഹിയറിങ്ങ് നടത്തി 

 

നഗരത്തിലെ ഗതാഗത കുരുക്കിന് വലിയ തോതിൽ പരിഹാരമാവുന്ന അറ്റ്ലാൻറ്റിസ് റെയിൽവെ മേൽപ്പാലം പദ്ധതി യാഥാർഥ്യത്തിലേക്ക്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട റവന്യു റീഹാബിലിറ്റേഷൻ പാക്കേജിന്റെ പബ്ലിക്ക് ഹിയറിങ്ങ് എറണാകുളം അംബികാപുരം പള്ളി ഹാളിൽ നടന്നു. 

നിലവിലെ അലൈൻമെൻ്റ് പ്രകാരം വീടും സ്ഥലവും നഷ്ട്ടപെടുന്നവർക്കും, നിർദിഷ്ട പദ്ധതി പ്രദേശത്ത് സ്ഥിതി ചെയുന്ന ഇൻഡസ് മോട്ടോർസ്‌ വർക്ക് ഷോപ്പിലെ അർഹരായ തൊഴിലാളികൾക്കുള്ള പാക്കേജുമാണ് പബ്ലിക്ക് ഹിയറിങ്ങിൽ മുന്നോട്ട് വെച്ചത്. സ്വന്തമായി സ്ഥലമില്ലാതെ വർഷങ്ങളായി പുറമ്പോക്കിൽ താമസമായിട്ടുള്ള കുടുംബങ്ങൾക്കും വ്യക്തികൾക്കും നൽകേണ്ടതായ നഷ്ടപരിഹാരം സംബന്ധിച്ച് എം.പി, മേയർ, കൗൺസിലർ അടക്കമുള്ളവരുമായി ചേർന്ന് ആലോചിച്ച് ന്യായമായിട്ടുള്ളതും കൂടുതൽ മെച്ചമായിട്ടുള്ളതുമായ പാക്കേജിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു. 

ടി.ജെ വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ഹിയറിങ്ങിൽ ലാൻഡ് അക്യുസിഷൻ ഡെപ്യൂട്ടി കളക്ടർ പി.ബി.സുനിലാൽ, സ്പെഷ്യൽ തഹസിൽദാർ (എൽ.എ കിഫ്‌ബി) ടി.എൻ ദേവരാജൻ, ഡെപ്യൂട്ടി തഹസിൽദാർ എ.ജി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു

date