Skip to main content
ജില്ലാ കേരളോത്സവം 2022  സംഘാടക സമിതി രൂപീകരത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിന്ന്. ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ സമീപം

കലാ കായിക ഉത്സവങ്ങൾക്ക് ഒരുങ്ങി ജില്ല കേരളോത്സവം 2022 :ഡിസംബർ 13 മുതൽ 18 വരെ സംഘാടക രൂപീകരണ സമിതി യോഗം ചേർന്നു

 

ജില്ലാ പഞ്ചായത്തിൻ്റെ  നേതൃത്വത്തിൽ കേരളോത്സവം 2022 നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, കോർപ്പറേഷൻ മേയർ, ജില്ലാ കളക്ടർ എന്നിവർ രക്ഷാധികാരികളായും ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ചെയർമാനായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ് ജനറൽ കൺവീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. 

കലാകായിക ഉത്സവാഘോഷങ്ങൾക്ക് തിരി തെളിയിച്ച് ഡിസംബർ 13 മുതൽ 18 വരെയാണ് കേരളോത്സവം 2022 സംഘടിപ്പിക്കുന്നത്.  13 മുതൽ 16 വരെ കായിക മത്സരങ്ങളും 16 ന് വൈകിട്ട്  മുതൽ 18 വരെ കലാ മത്സരങ്ങളും സംഘടിപ്പിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. 

കായിക ഇനങ്ങളിൽ അത്‌ലറ്റിക് മത്സരങ്ങളും , ഫുട്ബോൾ മത്സരങ്ങളും തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജിൽ നടത്തും. അക്വാട്ടിക്ക് മത്സരങ്ങൾ മുളന്തുരുത്തി പാമ്പാക്കുട ഭാഗത്തെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലും, വോളിബോൾ വരാപ്പുഴ പാപ്പൻ സ്റ്റേഡിയം, ബാസ്ക്കറ്റ്ബോൾ തേവര എസ്.എച്ച്. സ്കൂൾ, ട്വൻ്റി-ട്വൻ്റി ക്രിക്കറ്റ് തൃപ്പൂണിത്തുറ സ്റ്റേഡിയം, കബഡി വി.എച്ച്.എസ്.സി കൈതാരം ഗ്രൗണ്ട്, ഷട്ടിൽ കറുകുറ്റി സ്റ്റേഡിയം, ആർച്ചറി പുതുപ്പാടി കാരക്കുന്നം കനേഡിയൻ സെൻട്രൽ സ്കൂൾ, വടംവലി കളക്ടറേറ്റ്, പഞ്ചഗുസ്തി ചെസ്സ് തുടങ്ങിയ മത്സരങ്ങൾ ജില്ലാ പഞ്ചായത്ത് ഹാളിലും സംഘടിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി. 

കലാ മത്സരങ്ങൾ ജില്ലാ പഞ്ചായത്തിൽ പ്രിയദർശിനി ഹാൾ, ഇ.എം.എസ്.ഹാൾ, ലീഡേഴ്സ് ചേംബർ, റൂഫ് ടോപ്പ് എന്നിവിടങ്ങളിലും
മുൻസിപ്പൽ ടൗൺ ഹാൾ, ഡി.പി.സി ഹാൾ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്നതിനും തീരുമാനമായി.

കേരളോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിനായി ഓരോ കേന്ദ്രങ്ങളിലും സബ് കമ്മിറ്റി രൂപീകരിക്കുകയും നവംബർ 17 ന് സബ് കമ്മിറ്റി യോഗം ചേരുകയും ചെയ്യും. തുടർന്ന് 22 ന് ജനറൽ കമ്മറ്റി യോഗം ചേരും.

കോവിഡ് മൂലം കഴിഞ്ഞ വർഷങ്ങളിൽ കേരളോത്സവം ഓൺലൈൻ മത്സരങ്ങൾ മാത്രം സംഘടിപ്പിച്ചതിനാൽ ഈ വർഷം ആഘോഷപൂർവ്വമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.

ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണയോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ജോർജ്, യൂത്ത് വെൽഫെയർ ഓഫീസർ ശങ്കർ, ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹികൾ, സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാർ, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

date