Skip to main content

അപേക്ഷ ക്ഷണിച്ചു

 

സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള വിജയാമൃതം സ്‌കോളര്‍ഷിപ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം, ബിരുദാനന്തര ബിരുദം പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഒറ്റത്തവണ സ്‌കോളര്‍ഷിപ് നല്‍കുന്നത്. ബിരുദത്തിന് ആര്‍ട്‌സ് വിഷയങ്ങള്‍ക്ക് 60 ശതമാനവും, സയന്‍സ് വിഷയങ്ങള്‍ക്ക് 80 ശതമാനവും മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 60 ശതമാനം മാര്‍ക്കാണ് യോഗ്യത. ഒരു ജില്ലയില്‍ 15 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ് ലഭിക്കുക. ബിരുദ വിദ്യാര്‍ത്ഥികളായ 10 പേര്‍ക്ക് 8000 രൂപയും ബിരുദാനന്തര ബിരുദം ജയിച്ച 5 പേര്‍ക്ക് 10000  രൂപയുമാണ് നല്‍കുക. 

അപേക്ഷകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മറ്റ് അംഗീകൃത സ്ഥാപനങ്ങളിലോ നിന്ന് വിജയിച്ചവരായിരിക്കണം. ആദ്യ അവസരത്തില്‍ തന്നെ പരീക്ഷ പാസായിരിക്കണം. അര്‍ഹതപ്പെട്ട എല്ലാവരും 2022 നംവബര്‍ 20 ന് മുന്‍പ് ബന്ധപ്പെട്ട ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക്  suneethi.sjd.kerala.gov.in എന്ന സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2425377 എന്ന നമ്പറില്‍ ബന്ധപ്പെടുക

date