Skip to main content

അപേക്ഷ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽസംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. എറണാകുളം ജില്ലയിലുള്ള സൈക്കോളജിയിലോ ക്ലിനിക്കൽ സൈക്കോളജിയിലോ ഉള്ള ബിരുദാനന്തര ബിരുദവും, ചൈൽഡ്ഹുഡ് ഇമോഷണൽ ഡിസോർഡേഴ്സ് മേഖലകളിലുള്ള പ്രവർത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷയുടെ ഒപ്പം യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നവംബർ 30ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ലോർ, എ - 3 ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാക്കനാട് എറണാകുളം- 682030 എന്ന വിലാസത്തിൽ അപേക്ഷിക്കേണ്ടതാണ്. അപേക്ഷകർക്ക് പ്രായം 2022 ജനുവരി ഒന്നിന് 40 വയസ്സ് കഴിയാൻ പാടില്ല. നിശ്ചിത മാതൃകയിൽ അല്ലാത്ത അപേക്ഷ നിരസിക്കപ്പെടുന്നതാണ്. അവസാന തീയതി നവംബർ 30 വൈകിട്ട് അഞ്ച് വരെ . അപേക്ഷാഫോം wcd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2959177 എന്ന നമ്പറിൽ ബന്ധപ്പെടുക.
 

date