Skip to main content

നിയുക്തി 2022 - മെഗാ ജോബ് ഫെയർ  ശനിയാഴ്ച്ച (12)  മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

 

എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, എംപ്ലോബിലിറ്റി സെന്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന നിയുക്തി 2022 മെഗാ ജോബ് ഫെയർ നവംബർ 12ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ കളമശ്ശേരി സെന്റ്.പോൾസ് കോളേജിൽ നടക്കും. വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് രാവിലെ 10 ന് ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. 
ലുലു ഗ്രൂപ്പ്, ഭീമ ജുവല്ലേഴ്സ്, കല്ല്യാൺ സിൽക്ക്സ്, ഏഷ്യാനെറ്റ്, എയർടെൽ ജില്ലാ നിർമ്മിതി കേന്ദ്രം, ഇസാഫ്, ഇ.വി.എം മോട്ടോഴ്സ്, ഇഞ്ചിയോൺ കിയ, ഇൻഡസ് മോട്ടോർസ്, എൽ ഐ സി. പോപ്പുലർ, നെസ്റ്റ് ഗ്രൂപ്പ്, ന്യൂഇയർ ഗ്രൂപ്പ്, മണപ്പുറം, നിപ്പോൺ ടൊയോട്ട, റിലയൻസ്, മുത്തൂറ്റ് മൈക്രോഫിൻ തുടങ്ങി സ്വകാര്യമേഖലയിലെ എഞ്ചിനീയറിങ് ടെക്നോളജി, ഐ.ടി, ആരോഗ്യം, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, ടെക്സ്റ്റൈൽ സെയിൽസ് ആന്റ് മാർക്കറ്റിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നും നൂറിലധികം പ്രമുഖ സ്ഥാപനങ്ങൾ പരിപാടിയിൽ പങ്കെടുക്കും. അയ്യായിരത്തിലധികം ഒഴിവുകൾ ലഭ്യമാണ്. എസ്.എസ്.എൽ.സി,  ബിരുദം, ബിരുദാനന്തര ബിരുദം, പാരാമെഡിക്കൽ, ഐ. ടി. ഐ, ഡിപ്ലോമ, ബിടെക് തുടങ്ങിയ യോഗ്യതയുള്ളവർക്ക് മേളയിൽ പങ്കെടുക്കാം. പ്രവർത്തി പരിചയമുള്ളവർക്കും ഇല്ലാത്തവർക്കും ഒരുപോലെ അവസരം ലഭിക്കും.

 മെഗാ ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി ഉദ്യോഗാർത്ഥികൾ www.jobfest.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ, പങ്കാളിത്തം എന്നിവ സൗജന്യമാണ്.  പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ കാര്യങ്ങൾക്കായി ഉദ്യോഗാർത്ഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കിന്റെ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഹൈബി ഈഡൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്,ജില്ലാ കളക്ടർ ഡോ. രേണു രാജ്, കളമശ്ശേരി നഗരസഭാ അധ്യക്ഷ സീമാ കണ്ണൻ, പി.എസ്.സി അംഗം പി. എച്ച് മുഹമ്മദ് ഇസ്മായിൽ, കില ചെയർമാൻ  കെ.എൻ ഗോപിനാഥ്  വാർഡ് കൗൺസിലർ എ.കെ നിഷാദ് എന്നിവർ പങ്കെടുക്കും

date