Skip to main content

ലാൻഡ് ട്രൈബ്യൂണൽ ഓഫീസുമായി ബന്ധപ്പെടണം

 

ഇരിങ്ങാലക്കുട ലാൻഡ് ട്രൈബ്യുണൽ ഉൾപ്പെട്ട കൊടുങ്ങല്ലൂർ, ചാലക്കുടി താലൂക്ക് പരിധിയിലെ 2012 മുതൽ 2020 വരെയുള്ള ക്രയസർട്ടിഫിക്കറ്റ് അപേക്ഷകളിൽ തീർപ്പ് കൽപിക്കുന്നതിനായി നാളിതുവരെ ഹിയറിംഗ് നോട്ടീസ് ലഭിക്കാത്തവർ അപേക്ഷ രശീതിയും 2022-23 സാമ്പത്തിക വർഷത്തിലെ ഭൂനികുതി രസീതിയുമായി ഇരിങ്ങാലക്കുട ലാൻഡ് ട്രൈബ്യൂണൽ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ഇരിങ്ങാലക്കുട സ്പെഷ്യൽ തഹസിൽദാർ (ലാൻഡ് റീഫോംസ്) അറിയിച്ചു. ഫോൺ: 9447867400 9495062770 9809915406  9947667066

date