Skip to main content

ഉജ്ജ്വല ബാല്യം : ജില്ലയ്ക്ക് 4 നക്ഷത്ര തിളക്കം

 

ചിൽഡ്രൻസ്  ഹോമിനും അഭിമാന നേട്ടം

സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ 2021 ഉജ്ജ്വല ബാല്യം പുരസ്കാര നിറവിൽ ജില്ല. കല, കായികം, സാഹിത്യം, എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിച്ച നാല് കുട്ടികളാണ് ജില്ലയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അർഹരായവർ. ടി എം മഹേശ്വർ, എസ് അപ്പു, കെ ജെ കൃഷ്ണവേണി, വി എസ് അബ്ദുൾ ഹാദി എന്നിവർക്കാണ് പുരസ്കാരം.

വീൽചെയറിലിരുന്ന് അക്ഷരലോകം തീർത്തതാണ് എടക്കഴിയൂർ സ്വദേശി വി എസ് അബ്ദുൾ ഹാദിയെ പുരസ്കാര നേട്ടത്തിലെത്തിച്ചത്. സാഹിത്യ മേഖലയിൽ കഴിവ് തെളിയിച്ചതിന് ഭിന്നശേഷി (12 - 18)  വിഭാഗത്തിലാണ്  പുരസ്കാരം. ചെറുപ്പം മുതൽ വായനാശീലവും സാഹിത്യരചനയും നൈപുണ്യമാക്കിയ അബ്ദുൾ ഹാദി കഥ, കവിതാരചന, വായന മത്സരങ്ങളിൽ  പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സാമൂഹ്യനീതി വകുപ്പ് 2021ൽ നടത്തിയ ഉണർവ് പരിപാടിയിൽ കഥാരചനയിൽ രണ്ടാം സ്ഥാനവും ജില്ലാ തലത്തിൽ ബി ആർ സി  സംഘടിപ്പിച്ച കവിത, കഥാരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. പേശീക്ഷയത്തിന് ഇടയിലും തളരാതെയുള്ള വായനയാണ് അബ്ദുൾ ഹാദിയെ സാഹിത്യ മേഖലയിൽ മികവ് തെളിയിച്ചത്. എടക്കഴിയൂർ എസ്എസ്എംവിഎച്ച്എസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

പരിമിതികൾക്കിടയിലും കലയെ കൂട്ടുപിടിച്ച കോടാലി സ്വദേശി കെ ജെ ക്യഷ്ണവേണിയും ഭിന്നശേഷി വിഭാഗത്തിൽ നിന്ന് പുരസ്കാരത്തിന് അർഹയായി. നാല് വയസ് മുതൽ പാട്ട്, ഡാൻസ്, കഥാപ്രസംഗം എന്നീ മേഖലകളിൽ നിരവധി പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിൽ 6 മുതൽ 11 വയസ് വരെയുള്ള വിഭാഗത്തിലണ് പുരസ്കാര നേട്ടം. കോടാലി ഗവ.എൽ പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. 

ഉജ്ജ്വല ബാല്യം പുരസ്കാര പ്രഖ്യാപനം രാമവർമ്മപുരം ചിൽഡ്രൻസ്  ഹോമിനും ഇരട്ടി മധുരമായി. മൂന്ന് വയസ് മുതൽ ചിൽഡ്രൻസ്  ഹോമിലെ അന്തേവാസിയായ എസ് അപ്പുവിന് കായിക മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ജനറൽ വിഭാഗം 12 മുതൽ 18 വയസ് വരെ വിഭാഗത്തിലാണ് പുരസ്കാര നേട്ടം. സംയോജിത ശിശു വികസന പദ്ധതി പ്രകാരം 2016 മുതൽ ഗുരുകുലം പദ്ധതിയിൽ അപ്പു ഫുട്ബോൾ പരിശീലിക്കുന്നുണ്ട്. ഫുട്ബോൾ കളിയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ചതിന് 2018ൽ എഫ് സി കേരള നാഷ്ണൽ ലീഗ് ഫുട്ബോൾ അക്കാദമിയിലേയ്ക്ക് സെലഷൻ ലഭിച്ചിരുന്നു. ഇവിടെ പരിശീലനം നടത്തിവരികയാണ് അപ്പു.

ചിത്രകലയിലെ മികവാണ്  7- ക്ലാസ് വിദ്യാർത്ഥി ടി എം മഹേശ്വറിനെ പുരസ്കാരത്തിന് അർഹനാക്കിയത്. 6-11 വയസ് വരെയുള്ള ജനറൽ വിഭാഗത്തിലാണ്  ഇടം പിടിച്ചത്. നാല് വയസ് മുതൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങിയ മഹേശ്വർ വാട്ടർ കളർ, പെൻസിൽ ഡ്രോയിംഗ് തുടങ്ങി വിഭാഗങ്ങളിലാണ് മികവ് പുലർത്തിയിരിക്കുന്നത്. 200 ഓളം ചിത്രങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.  116 റിലയലിസ്റ്റിക് ചിത്രങ്ങൾ വരച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചിട്ടുണ്ട്. 

അഞ്ചിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള സര്‍ക്കാര്‍ പദ്ധതിയാ

date