Skip to main content

എൽഎൽബി കോഴ്സുകളിൽ സീറ്റൊഴിവ് 

 

തൃശൂർ ഗവ. ലോ കോളേജിൽ പഞ്ചവത്സര ബിബിഎ എൽഎൽബി (ഓണേഴ്സ്), ത്രിവത്സര എൽഎൽബി (യുണിറ്ററി) കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനു അപേക്ഷിക്കാം. കോഴിക്കോട് ഗവ. ലോ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിന് വേണ്ടിയും അപേക്ഷിക്കാം. നവംബർ 18ന് മൂന്ന് മണി വരെ അപേക്ഷ സമർപ്പിക്കാം. 

അപേക്ഷയോടൊപ്പം പ്ലസ് ടു/ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരി പകർപ്പുകൾ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിന് ശുപാർശ ചെയ്യപ്പെടുന്നവർ യൂണിവേഴ്സിറ്റിയിൽ ഫീസടച്ച ശേഷം കോളേജിൽ പ്രവേശനം നേടേണ്ടതാണ്.

കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ കോഴിക്കോട് ഗവ. ലോ കോളേജ് പ്രിൻസിപ്പൾ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ ഉൾപെടുത്തണം. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ചശേഷമേ കോളേജ് മാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കുകയുള്ളു. ഫോൺ:0487 2360150

date