Skip to main content

കിളിമാനൂര്‍ ഉപജില്ലാ കലോത്സവത്തിന് അരങ്ങുണര്‍ന്നു

കിളിമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ആവേശകരമായ തുടക്കം. പകല്‍ക്കുറി  ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് ഇത്തവണ കൗമാര പൂരത്തിന് ആദിത്യമരുളും. കലോത്സവം വി.ജോയി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എട്ടു വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. കിളിമാനൂര്‍ ഉപജില്ലാ പരിധിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരക്കണക്കിന് പ്രതിഭകള്‍ കലോത്സവത്തില്‍ മറ്റുരയ്ക്കും. രചന വിഭാഗങ്ങളിലെ മത്സരങ്ങള്‍ ഒക്ടോബര്‍ 11 ന് നടത്തിയിരുന്നു. ഒക്ടോബര്‍ 14 മുതല്‍ 16 വരെയാണ് കലോത്സവം.

date