Post Category
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ് 15ന്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ തിരുവനന്തപുരം ജില്ലയിലെ സിറ്റിങ് നവംബർ 15ന് കമ്മിഷൻ ആസ്ഥാനത്ത് നടത്തും. സിറ്റിങിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ.അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. രാവിലെ ഒമ്പതിന് സിറ്റിങ് ആരംഭിക്കും. സിറ്റിങ്ങിനു ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.
പി.എൻ.എക്സ്. 5557/2022
date
- Log in to post comments