Skip to main content

സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപിസ്റ്റ്

വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രോജക്ടിന്റെ ഭാഗമായി കരാ‍‌‍ർ അടിസ്ഥാനത്തിൽ സ്പീച്ച് ബിഹേവിയർ ഒക്യുപേഷൻ തെറാപിസ്റ്റിനെ നിയമിക്കുന്നതിന് നവംബർ 17നു രാവിലെ 11ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട മേഖലയിൽ പ്രൊഫഷണൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ ബിരുദധാരികളുടെ അഭാവത്തിൽ ഡിപ്ലോമയുള്ളവരെയും പരിഗണിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾവ്യക്തിഗതവിവരങ്ങൾയോഗ്യതാ സർട്ടിഫിക്കറ്റ്പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം അഭിമുഖത്തിനായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9846011714.

പി.എൻ.എക്സ്. 5559/2022

date