Skip to main content

ശിശുദിനം ആഘോഷമാക്കി നിഷിലെ കുരുന്നുകൾ

ശിശുദിനം ആഘോഷിച്ച് നിഷ് ഏർലി ഇന്റെർവെൻഷൻ വിഭാഗത്തിലെ കുരുന്നുകൾ. . ഏർലി ഇന്റെർവെൻഷൻ വിഭാഗം മേധാവി ഡെയ്സി സെബാസ്റ്റിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുഞ്ഞു നെഹ്റുവിനൊപ്പം ഗാന്ധിജിയും ഇന്ദിരാഗാന്ധിയുംഉണ്ണിയാർച്ചയുംഝാൻസി റാണിയുമടങ്ങുന്ന കുട്ടി നിര റാലിയിൽ പങ്കെടുത്തു.  ശിശുദിനവുമായി ബന്ധപ്പെട്ട കുട്ടി കവിതകളും കഥകളും പ്രസംഗങ്ങളുമായി കുരുന്നുകൾ ആഘോഷത്തിന് മാറ്റുകൂട്ടി. അധ്യാപകർമാതാപിതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

പി.എൻ.എക്സ്. 5564/2022

date