Skip to main content

ഒ.ആർ.സി സൈക്കോളജിസ്റ്റ്

വനിതാ ശിശു വികസന വകുപ്പിനു കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഒ.ആർ.സി സൈക്കോളജിസ്റ്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലാക്കാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. പ്രതിമാസ ഹോണറേറിയം 29,535 രൂപ. സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജിയിലുള്ള ബിരുദാനന്ദര ബിരുദം,  Childhood Emotional Disorders മേഖലകളിൽ ഉള്ള പ്രവൃത്തിപരിചയം എന്നിവയാണു യോഗ്യതകൾ.

ഉദ്യോഗാർഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ യോഗ്യതവയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ നവംബർ 30 നകം ജില്ലാശിശു സംരക്ഷണ ഓഫീസർജില്ലാ ശിശു സംരക്ഷണ യൂണിറ്റ്ഗ്രൗണ്ട് ഫ്‌ളോർ,എ3 ബ്ലോക്ക്സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം 682030 എന്ന വിലാസത്തിൽ അപേക്ഷിക്കണം. എഴുത്തു പരീക്ഷഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. അപേക്ഷകർക്ക് പ്രായം 2022 ജനുവരി 1 ന് 40 വയസ് കഴിയാൻ പാടില്ല. അപൂർണവും വൈകി ലഭിക്കുന്നതും ആയ അപേക്ഷകൾ നിരസിക്കപ്പെടുന്നതായിരിക്കും. നിശ്ചിത മാതൃകയിൽ അല്ലാത്ത അപേക്ഷ നിരസിക്കും. അപേക്ഷ ഫോം wcd.kerala.gov.in ൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്ജില്ലാ ശിശു സംരക്ഷണ ഓഫീസർജില്ലാ ശിശു സംരക്ഷണ യൂണിറ്റ്ഗ്രൗണ്ട് ഫ്‌ളോർ, എ3 ബ്ലോക്ക്സിവിൽ സ്റ്റേഷൻ കാക്കനാട് എറണാകുളം 682030, ഫോൺ0484-2959177.

പി.എൻ.എക്സ്. 5576/2022

date