Skip to main content

അപേക്ഷാ ഫോറങ്ങളിൽ ‘ഭാര്യ’ എന്നതിനു പകരം ‘ജീവിത പങ്കാളി’ എന്നു രേഖപ്പെടുത്തണം

സർക്കാർ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാഫോമുകൾ ലിംഗ നിഷ്പക്ഷത (ജെൻഡർ ന്യൂട്രൽ) യുള്ളതാക്കുന്നതിന്റെ തുടക്കമെന്ന നിലയിൽ എല്ലാ അപേക്ഷ ഫോറങ്ങളിലും ‘Wife of (ന്റെ/ യുടെ ഭാര്യ) എന്ന് രേഖപ്പെടുത്തുന്നതിനു പകരം ‘spouse of (ന്റെ/ യുടെ ജീവിത പങ്കാളി)  എന്ന് രേഖപ്പെടുത്തണമെന്നു നിർദേശിച്ച് ഉദ്യോഗാസ്ഥഭരണ പരിഷ്കരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു (സർക്കുലർ നം. 172/എ.ആർ13(2)/22/ഉഭപവ, തീയതി: നവംമ്പർ 7). അപേക്ഷ ഫോറങ്ങളിൽ രക്ഷകർത്താക്കളുടെ വിശദാംശങ്ങൾ ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഏതെങ്കിലും ഒരു രക്ഷാകർത്താവിന്റെ മാത്രമായോ രണ്ട് രക്ഷാകർത്താക്കളുടെയും വിവരങ്ങളും രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണം. അവൻ/അവന്റെ എന്ന് മാത്രം ഉപയോഗിക്കുന്നതിനു പകരം അവൻ/അവൾഅവന്റെ/അവളുടെ എന്ന രീതിയിൽ ഉപയോഗിക്കുന്നതിനായി പരിഷ്കരിക്കേണ്ടതാണ്ടതാണെന്നും സർക്കുലറിൽ നിർദേശിക്കുന്നു.

പി.എൻ.എക്സ്. 5577/2022

date