Skip to main content

സർക്കാരിൽ നിന്നുള്ള മറുപടികൾ ഇ-മെയിൽ മുഖേനയും

        സർക്കാർ ഓഫീസ് നടപടികൾ ലളിതമാക്കുവാനും വിവര സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും സർക്കാർ ഓഫീസുകളിൽ നിന്നുള്ള മറുപടികൾ ഇ-മെയിൽ മുഖേനയും നൽകും. ലഭ്യമാകുന്ന പരാതികളിലും അപേക്ഷകളിലും നിവേനങ്ങളിലും മറുപടി ഇ-മെയിൽ വഴി മാത്രം മതി എന്ന് പ്രത്യേകം സൂചിപ്പിക്കുന്ന കേസുകളിൽ അപ്രകാരം മറുപടി അയച്ചാൽ മതിയാകും. തപാൽ മുഖേന വീണ്ടും മറുപടി അയക്കേണ്ടതില്ല.

        ഇ-മെയിൽ മുഖേന മറുപടി നൽകുമ്പോൾ ഇ-മെയിൽ മുഖേന (By e-mail) എന്ന് മറുപടി കത്തിൽ രേഖപ്പെടുത്തി ഔദ്യോഗിക മേൽ വിലാസത്തിൽ നിന്നുതന്നെ മറുപടി അയയ്ക്കണം. ഇ-മെയിൽ അയച്ച തീയതിയും സമയവും ഫയലിൽ രേഖപ്പെടുത്തണമെന്നും ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു (സർക്കുലർ നം.209/ഐ.ആർ 13 (2)/2022/ഉഭപവ, തീയതിനവംബർ 7).

പി.എൻ.എക്സ്. 5578/2022

date