Skip to main content

ആരോഗ്യ കായികമേള സമാപിച്ചു

കോട്ടയം: ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പ്, ആരോഗ്യകേരളം എന്നിവർ സംഘടിപ്പിച്ച ആരോഗ്യ കായികമേളയുടെ സമാപന സമ്മേളനം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ആരോഗ്യവകുപ്പ് ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. നവംബർ 12,13,14 തീയതികളിലായി നടന്ന കായിക മത്സരങ്ങളിൽ ആരോഗ്യ വകുപ്പ് ജീവനക്കാർ, ജനപ്രതിനിധികൾ എന്നിവർ  പങ്കെടുത്തു. മേഖല മത്സരങ്ങളിൽ പാലാ ഒന്നാമതായി. വിജയികൾക്ക് ജില്ലാ മെഡിക്കൽ ഓഫീസർ എൻ. പ്രിയ ഉപഹാരങ്ങൾ നൽകി. പാലാ ജനറൽ ഹോസ്പിറ്റൽ, വൈക്കം താലൂക്ക് ആശുപത്രി, കുമരകം സി.എച്ച്.സി, പാറമ്പുഴ എഫ്.എച്ച്.സി, കോട്ടയം ഡി.എം.ഒ. ഓഫീസ് എന്നിവിടങ്ങളിലേക്ക് ആരോഗ്യ വകുപ്പും ആരോഗ്യകേരളവും നൽകിയ സൈക്കിൾ ചടങ്ങിൽ കൈമാറി.

ഫോട്ടോ ക്യാപ്ഷൻ
ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യകായികമേള ആരവം22  സമാപനസമ്മേളനത്തിൽ  ചാമ്പ്യൻമാരായ പാലാ ടീം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയയിൽനിന്നും ട്രോഫി ഏറ്റുവാങ്ങുന്നു.

(കെ.ഐ.ഒ.പി.ആർ 2820/2022)

date