Skip to main content

സംസ്‌കാരസന്ധ്യ സംഘടിപ്പിച്ചു

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ സംസ്‌കാര സന്ധ്യ സംഘടിപ്പിച്ചു.
സാംസ്‌കാരികരംഗത്തെ  വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് രൂപം കൊടുത്ത ജനസംസ്‌കാര എന്ന ജനകീയ സമിതിയും അട്ടിക്കൽ ജനകീയവായനശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് അഡ്വ സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ജനസംസ്‌കാര ജോയിന്റ് സെക്രട്ടറി ബി. ശ്രീകുമാർ, ജനകീയവായനശാല സെക്രട്ടറി പി.ടി. ഉസ്മാൻ എന്നിവർ സംസാരിച്ചു. ചരിത്രഗവേഷകനും കേരള ചരിത്രകോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ഡോ. സെബാസ്റ്റ്യൻ ജോസഫ് നെഹ്റുവും ശാസ്ത്രവും എന്ന വിഷയത്തിൽ സംസാരിച്ചു. ജനസംസ്‌കാര പ്രസിഡന്റ്  കെ.ആർ.സുരേഷ്ബാബു, സെക്രട്ടറി എം ജി സതീഷ് ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്  സതി സുരേന്ദ്രൻ, ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവരും പങ്കെടുത്തു.

(കെ.ഐ.ഒ.പി.ആർ 2821/2022)

date