Skip to main content

സ്മാർട്ടായി ളാലം വില്ലേജ് ഓഫീസ്; ഉദ്ഘാടനം 18ന്

കോട്ടയം: മീനച്ചിൽ താലൂക്കിലെ ളാലം വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജോഫീസായി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബർ 18ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും.
 പാലാ നഗരസഭയും കരൂർ പഞ്ചായത്തും ഉൾപ്പെടുന്നതാണ് ളാലം വില്ലേജ് ഓഫീസ്. പാലാ മിനിസിവിൽ സ്റ്റേഷന്റെ ഒന്നാം നിലയിലാണ് നിലവിൽ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്. പുതുതായി നിർമ്മിച്ച ഓഫീസും മിനി സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ തന്നെയാണ്. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 1400 ചതുരശ്ര അടിയുള്ള കെട്ടിടം ഭിന്നശേഷി സൗഹൃദമാണ്. ഫ്രണ്ട് ഓഫീസ്, പൊതുജനങ്ങൾക്ക് പ്രത്യേകം ഇരിപ്പിടം, ശുചി മുറികൾ, കോൺഫറൻസ് ഹാൾ, സ്റ്റോർ റും എന്നീ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്. നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല.

ഫോട്ടോ ക്യാപ്ഷൻ:

നിർമ്മാണം പൂർത്തിയാക്കിയ ളാലം വില്ലേജ് ഓഫീസ്
(കെ.ഐ.ഒ.പി.ആർ 2817/2022)

date