Skip to main content

ഹോംസ്റ്റേ, വില്ല, ഗൃഹസ്ഥലി; അംഗീകാരഅപേക്ഷ ഓൺലൈനിലൂടെ മാത്രം

കോട്ടയം: ഹോം സ്റ്റേ , സർവീസ്ഡ് വില്ല, ഗൃഹസ്ഥലി, തുടങ്ങിയ സംരംഭങ്ങൾക്ക് ടൂറിസം വകുപ്പിന്റെ അംഗീകാരം നേടുന്നതിനായി ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കൂവെന്ന് വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.  www.keralatourism.org എന്ന വകുപ്പിന്റെ ഓദ്യോഗിക വെബ് സൈറ്റിലൂടെ യൂസർ ഐഡി ഉപയോഗിച്ച് പ്രവേശിച്ച് അപേക്ഷാ ഫീസും അടയ്ക്കണം. വിശദവിവരത്തിന് ഫോൺ:  0481 2524343.

(കെ.ഐ.ഒ.പി.ആർ 2819/2022)

date