Post Category
സർവീസ് ക്വാട്ട: കോളേജ് ഓപ്ഷൻ നൽകണം
പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്സിംഗ് ഡിഗ്രി കോഴ്സിലേക്ക് സർവീസ് ക്വാട്ടയിൽ അപേക്ഷിച്ചവരിൽ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സർവ്വീസ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർഥികൾ ഹോം പേജിൽ ലോഗിൻ ചെയ്ത് കോളേജ് ഓപ്ഷനുകൾ നവംബർ 16, 17 തീയതികളിൽ സമർപ്പിക്കണം. ഈ മെയിലായോ, അപേക്ഷയായോ ഓപ്ഷനുകൾ സമർപ്പിക്കുന്നത് പരിഗണിക്കില്ല. ഓപ്ഷനുകൾ സമർപ്പിക്കുന്നതിന് പിന്നീട് അവസരം ലഭിക്കില്ല. കൂടുതൽ വിവരങ്ങൾക്ക്: 04712560363, 364.
പി.എൻ.എക്സ്. 5584/2022
date
- Log in to post comments