Skip to main content

ഗാന്ധിജയന്തി-ഭരണഭാഷാ വാരാഘോഷ മത്സരങ്ങൾ: സമ്മാനങ്ങൾ വിതരണം ചെയ്തു

കോട്ടയം: ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷ, ഭരണഭാഷാ വാരോഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സമ്മാനങ്ങൾ വിതരണം ചെയ്തു. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്്തു.
 ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാതല ഭരണഭാഷാപരിചയ മത്സരത്തിൽ ജില്ലാ പ്ലാനിങ്ങ് ഓഫീസിലെ അസിസ്റ്റൻറ് ജില്ലാ പ്ലാനിങ് ഓഫീസർ പി.എ അമാനത്താണ് ഒന്നാം സ്ഥാനം നേടിയത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ സീനിയർ ക്ലർക്ക് ജി. അഞ്ജു, പൊതുവിതരണ വകുപ്പിലെ സീനിയർ ക്ലർക്ക് ഡി. ഷാജിമോൻ എന്നിവർ രണ്ടാം സ്ഥാനവും ടൗൺ പ്ലാനിങ് ഓഫീസിലെ ചെയിൻമാൻ കെ.ആർ. സുനിത മൂന്നാം സ്ഥാനവും നേടി.
 ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലഹരി വിരുദ്ധ വീഡിയോ മത്സരത്തിൽ വൈക്കം ഗവൺമെന്റ് എച്ച്.എസ്.എസിലെ ശ്രീജിത്ത് സുരേഷ് ഒന്നാം സ്ഥാനവും ദേവലോകം മാർ ബസേലിയസ് പബ്ലിക് സ്‌കൂളിലെ അർപ്പിത് എസ്. മുരളി രണ്ടാം സ്ഥാനവും നേടി.
 ചടങ്ങിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എം.എൻ. ശിവപ്രസാദ് അധ്യക്ഷനായിരുന്നു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, വിമുക്തി ജില്ലാ മാനേജരും അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ സോജൻ സെബാസ്റ്റ്യൻ, വിമുക്തി ജില്ലാ കോ ഓഡിനേറ്റർ വിനു വിജയൻ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ ഇ.വി. ഷിബു എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ക്യാപ്ഷൻ:

ഭരണഭാഷാ വാരാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സർക്കാർ ജീവനക്കാർക്കായി നടത്തിയ ജില്ലാതല ഭരണഭാഷാപരിചയ മത്സരത്തിൽ ഒന്നാമതെത്തിയ ജില്ലാ പ്ലാനിങ്ങ് ഓഫീസിലെ അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസർ പി.എ. അമാനത്തിന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സമ്മാനം നൽകുന്നു.

date