Skip to main content

ലഹരി വിരുദ്ധ പരിപാടി: പുനഃസംപ്രേഷണം ഇന്ന് (15 നവംബർ)

ലഹരി വിരുദ്ധ ബോധവത്കരണ ബഹുജന ക്യാംപെയിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ശിശുദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാർഥികളെ അഭിസംബോധന ചെയ്തതിന്റെ പുനഃസംപ്രേഷണം ഇന്ന്(15 നവംബർ) ഉച്ചയ്ക്കു രണ്ടിന് കൈറ്റ് വിക്ടേഴ്സിൽ. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാർഥികൾക്ക് പരിപാടി വീക്ഷിക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിലും പരിപാടി ലഭിക്കും.

പി.എൻ.എക്സ്. 5588/2022

date