Skip to main content

കാവാലം ഗ്രാമപഞ്ചായത്തില്‍ കേരളോത്സവം നടത്തി

ആലപ്പുഴ: കാവാലം ഗ്രാമപഞ്ചായത്തില്‍ നടന്ന കേരളോത്സവം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.വി. പ്രിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ജോഷി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. വിശ്വംഭരന്‍ സമ്മാനദാനം നിര്‍വഹിച്ചു.  

കാവാലം എന്‍.എസ്.എസ്. സ്‌കൂള്‍ ഗ്രൗണ്ട്, ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ ഗ്രൗണ്ട്, ലിസിയോ വോളിബോള്‍ കോര്‍ട്ട്, മാതാ ബാഡ്മിന്റണ്‍ ഇന്റോര്‍ സ്റ്റേഡിയം, ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍, പി.എച്ച്.സി. ഹാള്‍ എന്നിവിടങ്ങളിലായാണ് കല, കായിക, സാഹിത്യ മത്സരങ്ങള്‍ നടത്തിയത്. വിജയികള്‍ക്ക് ബ്ലോക്ക്തല കേരളോത്സവത്തില്‍ പങ്കെടുക്കാം. 

date