Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആലപ്പുഴ: കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2021-22 അദ്ധ്യയന വര്‍ഷം ബിരുദ/ ബിരുദാനന്തര പ്രൊഫഷണല്‍ കോഴ്സുകളില്‍ 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങിയവര്‍ക്കാണ് അപേക്ഷിക്കാന്‍ അര്‍ഹത.

അര്‍ഹരായവര്‍ നവംബര്‍ 30-നകം ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, മാര്‍ക്ക് ലിസ്റ്റ്/ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വിദ്യാര്‍ഥിയുടെ ഫോട്ടോയും സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ ജില്ല ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0477 2230244.

date