Skip to main content

'മികവ് ' ശില്പശാല ചൊവ്വാഴ്ച (നവംബർ 15)

 

പട്ടികജാതി വിഭാഗത്തിൽപ്പെട്ട പത്താം ക്ലാസ്സ്‌ പൂർത്തിയായ പതിനെട്ടിനും നാൽപതിനുമിടയിൽ പ്രായമുള്ളവർക്കായി ജില്ലാ പഞ്ചായത്ത്‌ നടത്തുന്ന മികവ് പദ്ധതിയുടെ ഭാഗമായുള്ള ശില്പശാല ചൊവ്വാഴ്ച (നവംബർ 15) ന് 10 മണിക്ക് ജില്ലാ പഞ്ചായത്ത്‌ പ്രിയദർശിനി ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ് ശില്പശാല ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ്‌ ഷൈനി ജോർജ് അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്തുകളിൽ പേര് രജിസ്റ്റർ ചെയ്ത ഗുണഭോക്താക്കൾക്ക് വേണ്ടിയാണ് ശില്പശാല നടത്തുന്നത്.

പത്താം ക്ലാസ് യോഗ്യതയുള്ള 18നും 40നും ഇടയിൽ പ്രായമുള്ള എസ്.സി വിഭാഗത്തിൽ പെട്ട യുവതീയുവാക്കൾക്ക് വ്യത്യസ്ത ട്രേഡുകളിൽ ഒന്നു മുതൽ ഒൻപത് മാസം വരെ പരിശീലനം നൽകി വിദേശത്തും സ്വദേശത്തും തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് മികവ്.
 

date