Skip to main content
പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും കോതാട് എച്ച്.എസ്.എസ് ഓഫ് ജീസസ് സ്കൂളിന്റെയും  ആഭിമുഖ്യത്തിൽ നടന്ന റാ

ശിശുദിനവും പ്രമേഹദിനവും ആചരിച്ചു

 

പിഴല പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും കോതാട് എച്ച്.എസ്.എസ് ഓഫ് ജീസസ് സ്കൂളിന്റെയും  ആഭിമുഖ്യത്തിൽ  ശിശുദിനവും പ്രമേഹദിനവും ആചരിച്ചു.
കടമക്കുടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ ഉദ്‌ഘാടനം ചെയ്തു.

കടമക്കുടി ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സമിതി ചെയർപേഴ്സൺ ജൈനി, പിഴല പ്രാഥമികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ ഡോ. ഡി. രതീഷ്, വരാപ്പുഴ സി.ഐ. സജീവ് കുമാർ, പിഴല പ്രാഥമികാരോഗ്യ കേന്ദ്രം ബ്ലോക്ക് പി.ആർ.ഒ പി.എ. രാജേഷ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ വത്സല കുമാരി, എച്ച്.എസ്.എസ്. ഓഫ് ജീസസ് പ്രിൻസിപ്പൽ ഷെറിൻ ഡിക്കൂഞ്ഞ,  പി.ടി.എ. പ്രസിഡന്റ്‌  ഷാജി, ഹെഡ് മിസ്ട്രസ് കൊച്ചുത്രേസ്യ തുടങ്ങിയവർ സംസാരിച്ചു. 
         
തുടർന്ന് വരാപ്പുഴ സി.ഐ.  സജീവ് കുമാർ കുട്ടികളുടെ ബോധവത്കരണ റാലി ഫ്ലാഗ് ഓഫ് ചെയ്തു.
 

date