Skip to main content
പ്രമേഹ ദിനത്തോടനുബന്ധിച്ച് കീച്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്

പ്രമേഹരോഗ ക്യാമ്പ് സംഘടിപ്പിച്ചു

 

പ്രമേഹരോഗ ദിനത്തിൽ കീച്ചേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രമേഹ രോഗ സങ്കീർണത നിർണ്ണയ ക്യാമ്പും ബോധവത്കരണവും സംഘടിപ്പിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിന്ദു സജീവ് അധ്യക്ഷയായിരുന്നു. 'പ്രമേഹ ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷയ്ക്ക്' എന്ന വിഷയത്തിൽ കീച്ചേരി മെഡിക്കൽ ഓഫീസർ ഡോ: അപ്പു സിറിയക്ക് ക്ലാസ് നയിച്ചു. ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹ ബാധിതർക്ക് റെറ്റിനോപ്പതി, ന്യൂറോപ്പതി, നെഫ്രോപ്പതി,  പെരിഫറൽ ഓക്ലൂസീവ് വാസ്കുലാർ ഡിസീസ് ,ഹൃദ്രോഗ സാധ്യതകൾ, പ്രമേഹ പാദരോഗ സാധ്യതകൾ, ചാർക്കോട്ട് ഫുട്ട് തുടങ്ങിയ പരിശോധനകൾ ക്യാമ്പിന്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്നു.

മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ബിഎസ്.സി. നേഴ്സിങ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും, പ്രമേഹ രോഗ പോസ്റ്റർ എക്സിബിഷനും, സ്കിറ്റും അവതരിപ്പിച്ചു. ആമ്പല്ലൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ സംസാരിച്ചു.
 

date