Skip to main content

അറിയിപ്പുകള്‍

 പ്രൊഫസർ നിയമനം

 

വടകര കോളേജ് ഓഫ് എഞ്ചീനീയറിങ്ങിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചീനിയറിങ് വിഷയത്തിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുവാൻ താല്പര്യമുളള ഒന്നാം ക്ലാസ്സ് മാസ്റ്റർ ബിരുദമുളള(എം ടെക് ) ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ നവംബർ 15 ചൊവ്വാഴ്ച 10 മണിക്ക് കുറുന്തോടിയിലുളള കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0496-2536125,2537225

 

 പശുവളർത്തലിൽ പരിശീലനം

 

മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പശുവളർത്തൽ എന്ന വിഷയത്തിൽ നവംബർ 18 ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രം മലമ്പുഴയിൽ വെച്ച് രാവിലെ 10 മുതൽ 4 മണിവരെ പരിശീലനം നൽകുന്നു. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പി കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് : 0491-2815454,9188522713

 

പർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ അഭിമുഖം

 

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടിച്ചർ (സംസ്കൃതം) എൻ സി എ മുസ്ലിം (കാറ്റഗറി നമ്പർ 699/2021)തസ്തികയക്ക് സ്വീകാര്യമായ അപേക്ഷകൾ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുളള അഭിമുഖം നവംബർ 18 ന് രാവിലെ 09.30 മണിക്ക് കേരള പബ്ളിക് സർവീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ നടത്തുന്നതാണ്. PRD/CLT/2230/11/22 14/11/2022 ക്വട്ടേഷനുകൾ ക്ഷണിച്ചു ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് ടാക്സി പെർമിറ്റുളള എസി കാർ (ഡ്രൈവർ ) ഉൾപ്പെടെ വാടകയ്ക്ക് എടുക്കുന്നതിനായി വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ക്വട്ടേഷനുകൾ നവംബർ 15 ന് വൈകിട്ട് 3 മണിക്ക് മുമ്പായി ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ പ്ലാനിംഗ് ഓഫീസ്, കോഴിക്കോട്, എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക്: 0495- 2371907

 

ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സ് ട്രെയിനിംഗ് നടത്തുന്നു

നാഷണൽ ഡിസാസ്റ്റർ റെസ്പോൺസസ് ഫോർസ്ന്റെ നേതൃത്വത്തിൽ 2023 ജനുവരി മുതൽ ആറ് ദിവസത്തെ ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സ് ട്രെയിനിംഗ് നടത്തുന്നു. കേരളത്തിൽ കോഴിക്കോട് ജില്ലയെയാണ് ഇതിനായി തിരഞ്ഞടുത്തത്. നെഹ്റു യുവകേന്ദ്രയാണ് സെലക്ഷൻ നടത്തുന്നത്.കോഴിക്കോട് ജില്ലയിൽ നിന്നും ട്രെയിനിംഗിൽ പങ്കെടുക്കാൻ താല്പര്യമുളളവർ അറിയിക്കുക. പ്രായപരിധി 18 മുതൽ 29 വരെ. കൂടുതൽ വിവരങ്ങൾക്ക് - 0495 -2371891.

 

 പാരമ്പര്യേതര ട്രസ്ററിമാരുടെ ഒഴിവിലേക്ക് നിയമനം

 

വടകര താലൂക്കിലെ ചോറോട് വില്ലേജിലെ ചേന്ദമംഗലം അയ്യപ്പക്ഷേത്രം പാരമ്പര്യേതര ട്രസ്ററിമാരുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകൾ നവംബർ 30 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04902321818 .

 

 

 

നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

 

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കേരള സർക്കാരും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന ഡിഡിയുജികെവൈ പദ്ധതി പ്രകാരം ഹോസ്ടെക് പി എം സ് പ്രൈവറ്റ് ലിമിറ്റഡ് പരിശീലനകേന്ദ്രത്തിൽ വെച്ച് നടത്തുന്ന നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.കോഴ്സുകൾ സൗജന്യമാണ്. സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. വയസ്സ് 18 മുതൽ 35 വരെ പ്രായമുള്ള പെൺകുട്ടികൾക്കാണ് പ്രവേശനം. അപേക്ഷകർ പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നവർ ആയിരിക്കണം വിവരങ്ങൾക്ക് : 9778343303 ,04936293832, 6238281215 അപേക്ഷ ക്ഷണിച്ചു അഴിയൂർ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന അടുക്കള മുറ്റത്തെ കോഴി വളർത്തൽ, സുഭിക്ഷകേരളം ആടുവിതരണം, കറവപ്പശുക്കൾക്ക് കാലി തീറ്റ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചർ വിതരണം എന്നീ പദ്ധതി നടപ്പിലാക്കുന്നതിന് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആദ്യ മൂന്ന് പദ്ധതികളുടെ അപേക്ഷ അഴിയൂർ മൃഗാശുപത്രിയിലും മത്സ്യത്തൊഴിലാളിയുടെ മക്കൾക്ക് ഫർണിച്ചർ വിതരണം പദ്ധതിയുടെ അപേക്ഷ അഴിയൂർ ഫിഷറീസ് ഓഫീസിലും നവംബർ 22 വൈകിട്ട് അഞ്ചുമണി വരെ സ്വീകരിക്കും. ബന്ധപ്പെടേണ്ട നമ്പർ :8943732708

 

 

 

പരിശീലനം നൽകുന്നു

 

കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നവംബർ 18, 19 തിയ്യതികളിൽ മുട്ടക്കോഴി വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം നൽകുന്നു. പരിശിലന ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ നവംബർ 17 നു മുമ്പായി പരിശീലന കേന്ദ്രത്തിൽ താഴെ കൊടുത്ത ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫിസർ അറിയിക്കുന്നു. വിവരങ്ങൾക്ക് 0497 2763473 

 

 

 

 

അഭിമുഖം നടത്തുന്നു 

 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ പുതുതായി ആരംഭിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ എം ഡി യോഗ്യതയുളള മെഡിക്കൽ ഓഫീസറുടെ മൂന്ന് തസ്തികളിലേക്ക് (പൾമണോളജി/ജനറൽ മെഡിസിൻ, -2. അനസ്ത്യേഷ്യ-1) നവംബർ 21 ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 0495 2359645

 

 

 

 

അപേക്ഷ ക്ഷണിച്ചു 

 

കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസിൽ പുതുതായി ആരംഭിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് താത്ക്കാലിക അടിസ്ഥാനത്തിൽ ബി എസ് സി നഴ്സിങ്/ഡിഗ്രി ഇൻ റെസ്പിറേറ്ററി തെറാപ്പി യോഗ്യതയുളള 3 റെസ്പിറേറ്ററി ടെക്നീഷ്യൻമാരെ നിയമിക്കുന്നതിനായി നവംബർ 17 ന് രാവിലെ 11 മണിക്ക് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ചെസ്റ്റ് ഡീസിസസ് ഓഫീസിൽ അഭിമുഖം നടക്കും: വിവരങ്ങൾക്ക് 0495 2359645

 

 

 

 

 

 

 

 

 

 

 

date