സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവ ജേതാക്കളെ അനുമോദിച്ചു
കോട്ടയത്ത് നടന്ന സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തു വിജയിച്ച കാഴ്ച പരിമിതര്‍ക്കു വേണ്ടിയുള്ള കാസര്‍കോട് സര്‍ക്കാര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെ ശിശുദിനത്തില്‍ അനുമോദിച്ചു. സംഘഗാനം, ദേശഭക്തി ഗാനം, മാപ്പിളപ്പാട്ട്, ലളിത ഗാനം എന്നീ ഇനങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ മത്സരിച്ചത്. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്മാന് അഡ്വ. വി.എം. മുനീര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നന്ദികേശന് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ. പ്രസിഡന്റ് പി.കെ. റിയാസ് അധ്യക്ഷത വഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്റ് പ്രൊഫ. വി.ഗോപിനാഥന്, മാലിക് ദീനാര്‍ കോളേജ് ക്ലിനിക്കല്‍ അസിസ്റ്റന്റ് കെ.വി.ശ്വേത, സ്പെഷ്യല്‍ ടി.ടി.സി. കോര്‍ഡിനേറ്റര്‍ ബിന്‍സി, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് രാജന് മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി പി.എം.അബൂബക്കര്‍, ക്രാഫ്റ്റ് ടീച്ചര്‍ പി.നാരായണന്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് ടീച്ചര്‍ എം.ഉമേഷന്, പി.ടി.എ. വൈസ് പ്രസിഡന്റ് ജയശങ്കര്‍, സംഗീതാധ്യാപകന്, കലോത്സവ ടീം മാനേജര്‍ ടി.പി.സോമശേഖരന്‍ എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക സി.ഓമന സ്വാഗതം പറഞ്ഞു.
- Log in to post comments