Skip to main content

ലഹരി മുക്ത കേരളം രണ്ടാം ഘട്ട ക്യാംപെയിനു തുടക്കം ജനുവരി 26 വരെ വിവിധ കര്‍മപരിപാടികള്‍ നടപ്പിലാക്കും

മികച്ച പ്രതികരണം ലഭിച്ച സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാമ്പെയിനിന്റെ ഒന്നാം ഘട്ടം നവംബര്‍ ഒന്നിന് അവസാനിച്ചതിന് പിന്നാലെ  ക്യാമ്പെയിനിന്റെ രണ്ടാം ഘട്ടത്തിന് നവംബര്‍ 14ന് തുടക്കമായി. ശിശുദിനം മുതല്‍ 2023 ജനുവരി 26 റിപ്പബ്ലിക് ദിനം വരെയുള്ള രണ്ടാം ഘട്ട ലഹരി വിമുക്ത കേരളം പരിപാടി ഊര്‍ജ്ജിതമായി വിവിധതലങ്ങളില്‍ നടപ്പിലാക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല ഉന്നതതല സമിതി യോഗത്തില്‍ സംസ്ഥാനത്തുടനീളം വിവിധ കര്‍മപരിപാടികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ലഹരി മുക്ത കേരളം പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച ജില്ലാതല സമിതികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന സമിതികള്‍, വിദ്യാലയ സമിതികള്‍ എന്നിവ ഉടനെ യോഗം ചേരും. യോഗത്തില്‍ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിപാടികള്‍ ആവിഷ്‌കരിക്കും.

date