Skip to main content

നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനത്തിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

 

നമ്പർ പ്ലേറ്റ് ഇല്ലാത്ത, രൂപമാറ്റം വരുത്തിയ ഇരുചക്ര വാഹനത്തിനെതിരെ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. തൃപ്പൂണിത്തുറ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നമ്പർ പ്ലേറ്റ് ഇല്ലാതെയും രൂപമാറ്റം വരുത്തിയ രീതിയിലുമുള്ള വാഹനം കണ്ടത്. ഉദ്യോഗസ്ഥർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്താതെ പോയ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്തുടർന്നെത്തി പിടിച്ച ശേഷം പോലീസിനു കൈമാറി. 17250 രൂപ വാഹനത്തിന് പിഴ ചുമത്തുകയും ചെയ്തു.

സമാന രീതിയിൽ മദ്യപിച്ച് അപകടകരമായ രീതിയിൽ വാഹനമോടിച്ച ഇരു ചക്ര വാഹന ഡ്രൈവറെയും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പോലീസിനു കൈമാറി. കരിങ്ങാച്ചിറക്ക് സമീപം വാഹനത്തിൽ നിന്നു വീണ നിലയിൽ കണ്ടെത്തിയ ഇയാളെ വൈദ്യ പരിശോധനക്കും വിധേയമാക്കി.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസ് ചിദംബരം, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ എൽദോസ് രാജു, എൻ. എസ് സിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

date