Skip to main content

കരുമാല്ലൂർ പഞ്ചായത്തിൽ കിസാൻ ഗോസ്തി  ബുധനാഴ്ച്ച (16)

കർഷകരുടെ കൃഷിയിടങ്ങളിലെ പരിഹരിക്കാൻ സാധിക്കാത്ത രോഗ കീട ആക്രമണങ്ങൾ പരിഹാരം കാണാൻ അവസരവുമായി ആത്മ - കിസാൻ ഗോസ്തി ബുധനാഴ്ച്ച (നവംബർ 16 ) കരുമാല്ലൂർ പഞ്ചായത്ത് ഹാളിൽ നടക്കും. രാവിലെ പത്തിന്   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യാ തോമസ് ഉദ്ഘാടനം ചെയ്യും.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള വരാപ്പുഴ,ആലങ്ങാട്,കരുമാല്ലൂർ,കടുങ്ങല്ലൂർ, ഗ്രാമ പഞ്ചായത്തു കൃഷിഭവനുകളിലെയും ആലുവ, ഏലൂർ നഗരസഭകളിലെയും കർഷകർക്ക് കൃഷി ഭവൻ തലത്തിൽ പരിഹരിക്കാൻ സാധിക്കാത്ത രോഗ കീട ആക്രമണങ്ങൾക്ക്, കർഷക -ശാസ്ത്രജ്ഞ -ഉദ്യോഗസ്ഥ വിജ്ഞാന വ്യാപന പരിപാടിയായ കിസാൻ ഗോസ്തിയിൽ പരിഹാരങ്ങൾ നിർദ്ദേശിക്കുന്നു.
 കൃഷി, ഫിഷറീസ് മേഖലകളിലെ ശാസ്ത്രജ്ഞർ പങ്കെടുക്കും. എറണാകുളം കൃഷി വിജ്ഞാൻ കേന്ദ്ര സബ്ജക്ട് മാറ്റർ എക്സ്പെർട്ട്  ഷോജി ജോയ്  എഡിസൺ നയിക്കുന്ന വാഴകൃഷിയിൽ അറിയേണ്ടതെല്ലാം എന്ന വിഷയത്തെക്കുറിച്ചും ഒച്ച് നിവാരണ മാർഗ്ഗങ്ങളെക്കുറിച്ചും പരിശീലന ക്ലാസ്സുകൾ നയിക്കുന്നതാണ്. തുടർന്ന് കർഷക ശാസ്ത്രജ്ഞ വിജ്ഞാന വ്യാപന പരിപാടിയും ഉണ്ടായിരിക്കും.

date