Skip to main content

ടെൻഡർ ക്ഷണിക്കുന്നു

 

 

 

2023 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള ഒരു വർഷത്തെ കാലയളവിലേക്ക് എറണാകുളം ജനറൽ ആശുപത്രിയിലെ പെസ്റ്റ് കൺട്രോൾ പ്രവർത്തനങ്ങൾ നടത്തുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു.

 

ഇ.എം.ഡി ആയി 4,500 രൂപയുടെ ഡി.ഡി, സെക്രട്ടറി, ആശുപത്രി വികസന സൊസൈറ്റി, ജനറൽ ആശുപത്രി, എറണാകുളം എന്ന വിലാസത്തിൽ അടച്ച് ടെൻഡറിനോടൊപ്പം ഉളളടക്കം ചെയ്യേണ്ടതാണ്. അപൂർണ്ണമായതും നിശ്ചിത സമയ പരിധിക്കുള്ളിൽ ലഭിക്കാത്തതുമായ ടെൻഡറുകൾ പരിഗണിക്കുന്നതല്ല. യാതൊരു കാരണവും കൂടാതെ ടെൻഡർ റദ്ദ് ചെയ്യുന്നതിനും മാറ്റിവെയ്ക്കുന്നതിനുമുള്ള അധികാരം സുപ്രണ്ടിൽ നിക്ഷിപ്തമാണ്. ടെൻഡർ ലഭിക്കുന്ന വ്യക്തികൾ സ്ഥാപനങ്ങൾ സെക്യൂരിറ്റി ഇനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ആകെ തുകയുടെ അഞ്ച് ശതമാനം സെക്രട്ടറി, ആശുപത്രി വികസന സൊസൈറ്റി, ജനറൽ ആശുപത്രി, എറണാകുളം എന്ന വിലാസത്തിൽ നൽകേണ്ടതാണ്. 

2022 നവംബർ 18 രാവിലെ 10.30 മുതൽ ടെൻഡർ ഫോമുകൾ കൊടുത്തു തുടങ്ങും. ഡിസംബർ മൂന്നിന് രാവിലെ 11 വരെ ഫോം കൊടുക്കുന്നതാണ്. ടെൻഡർ ഫോം സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ മൂന്ന് വൈകിട്ട് അഞ്ച് വരെ. ഡിസംബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് ടെണ്ടർ തുറക്കുന്നതാണ്. ഫോമിന്റെ വില 900 ജി.എസ്. ടിയും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് അറിയാവുന്നതാണ്.

date