Skip to main content

എച്ച്.എം.ടി ജംഗ്ഷൻ -എൻ.എ.ഡി -കൊച്ചിൻ ബാങ്ക് ജംഗ്ഷൻ റോഡ് നവംബർ 30 നകം നവീകരിക്കാൻ നിർദേശം

 

 

 

എച്ച്.എം.ടി ജംഗ്ഷൻ -എൻ.എ.ഡി -കോമ്പാറ -കൊച്ചിൻ ബാങ്ക് ജംഗ്ഷൻ റോഡ് നവംബർ 30 നകം നവീകരിക്കാൻ ജില്ലാ കളക്ടർ ഡോ. രേണുരാജ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 

 

കളമശ്ശേരി മെഡിക്കൽ കോളേജ്, ചുണങ്ങംവേലി രാജഗിരി ആശുപത്രി തുടങ്ങിയ ഭാഗങ്ങളിലേക്ക് രോഗികളുമായി നിരവധി ആംബുലൻസുകൾ ഉൾപ്പടെ യാത്ര ചെയ്യുന്ന റോഡാണെന്നത് കണക്കിലെടുത്താണ് കളക്ടറുടെ നിർദേശം

 

റോഡ് നവീകരണം യഥാസമയം പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് കൊച്ചി സിറ്റി പോലീസ് മേധാവി, എറണാകുളം റൂറൽ പോലീസ് മേധാവി, പൊതുമരാമത്ത് (റോഡ്സ് ) എക്സിക്യൂട്ടീവ് എഞ്ചിനീയർ എറണാകുളം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആലുവ ഡിവിഷൻ, കണയന്നൂർ, ആലുവ താലൂക്കുകളിലെ താഹസിൽദാർമാർ, കളമശ്ശേരി നഗരസഭ, കീഴ്മാട് ഗ്രാമപഞ്ചായത്ത്, എടത്തല ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

date