Skip to main content
കൊച്ചി താലൂക്കിൽ നടന്ന സന്നദ്ധ സേനാംഗങ്ങൾക്കുള്ള പരിശീലന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

സന്നദ്ധ സേനാംഗങ്ങൾക്ക് പരിശീലനം നൽകി 

 

പൊതു ഭരണ വകുപ്പിന് കീഴിൽ രൂപീകരിച്ചിട്ടുള്ള സാമൂഹിക സന്നദ്ധസേനയിലെ അംഗങ്ങൾക്കുള്ള കൊച്ചി താലൂക്ക് തല പരിശീലന പരിപാടി കെ. ജെ മാക്സി എം. എൽ. എ ഉദ്ഘാടനം ചെയ്തു. 

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും കൊച്ചി താലൂക്ക് ഓഫീസിന്റെയും നേതൃത്വത്തിൽ ഫോർട്ട്കൊച്ചി വെളി പള്ളത്ത് രാമൻ മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ 150 സേനാംഗങ്ങൾ പങ്കെടുത്തു.

അഗ്നി രക്ഷ, പ്രഥമ ശുശ്രൂഷ, ദുരന്ത നിവാരണം എന്നീ വിഷയങ്ങളിലായിരുന്നു ക്ലാസുകൾ. 

കൗൺസിലർ ബെനഡിക്റ്റ് ഫെർണാണ്ടസ്, ഇന്റർ ഏജൻസി ഗ്രൂപ്പ്‌ ജില്ലാ കൺവീനർ ടി. ആർ. ദേവൻ, എക്സിക്യൂട്ടീവ് അംഗം ഡോ.മേരി അനിത എന്നിവർ  സംസാരിച്ചു. മട്ടാഞ്ചേരി അഗ്നി രക്ഷാ സേന ഓഫീസർ സന്ദീപ് മോഹൻ, ആരോഗ്യ വകുപ്പ് പ്രതിനിധി പി. ജെ സലിമോൾ,  ജില്ലാ അടിയന്തര ഘട്ട കാര്യ നിർവഹണ ഓഫീസിലെ ജീവനക്കാരായ എസ്. ഐശ്വര്യ, ലീല ജെറാൾഡ് എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.
    
സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റും എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് ജില്ലയിലെ 1000 സന്നദ്ധസേന പ്രവർത്തകർക്ക് വിവിധ താലൂക്കുകളിലായി പരിശീലന പരിപാടികൾ നടത്തുന്നുണ്ട്.

date