Skip to main content

എളംബ്ലാശേരിയില്‍ 'സഞ്ചരിക്കുന്ന റേഷന്‍കട'

 

വനാതിർത്തിയിലുള്ള മാമലക്കണ്ടം എളംബ്ലാശേരി കേന്ദ്രീകരിച്ച് 'സഞ്ചരിക്കുന്ന റേഷന്‍കട'യുടെ ഉദ്ഘാടനം ശനിയാഴ്ച ( നവംബര്‍ 19 ) വൈകിട്ട് മൂന്നിന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍വഹിക്കും.

ഉള്‍വനത്തിലും, വിദൂര പ്രദേശങ്ങളിലും കഴിയുന്നവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ നേരിട്ട് എത്തിക്കുന്ന ഭക്ഷ്യ പൊതു വിതരണ വകുപ്പിന്റെ പദ്ധതിയാണ് 'സഞ്ചരിക്കുന്ന റേഷന്‍കട'. 

എളംബ്ലാശേരി അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ആന്റണി ജോണ്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി  മുഖ്യപ്രഭാഷണം നടത്തും.

date