Skip to main content

കേരഗ്രാമം പദ്ധതി : ജനകീയമാക്കി ആലങ്ങാട് ഗ്രാമ പഞ്ചായത്ത്

 

ആലങ്ങാട് ഗ്രാമ പഞ്ചായത്തിൽ കൃഷി ഭവനും  കാർഷിക വികസന കർഷക ക്ഷേമ വകുപ്പും നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി മുഴുവൻ വാർഡുകളിലും വ്യാപിപ്പിക്കുന്നു. നാളികേര കർഷകർക്ക് വകുപ്പിന്റെ  വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.
 
ആലങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നാളികേര കൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്കും കേരഗ്രാമം പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും.

പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 21 വാർഡുകളിലും നാളികേര സർവ്വേയും, അപേക്ഷ ഫോറം വിതരണവും തുടങ്ങി. അപേക്ഷാ ഫോറം ജനപ്രതിനികളുടേയും ഉദ്യോഗസ്ഥരുടേയും കേരസമിതി അംഗങ്ങളുടേയും പങ്കാളിത്തത്തോടെ കർഷകരുടെ വീടുകളിൽ എത്തിച്ചു നൽകും.

 തെങ്ങുകളുടെ തടം തുറക്കല്‍, തെങ്ങിൻ തോപ്പുകളിൽ ഇടവിള കൃഷി പ്രോത്സാഹനം , ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍, രോഗ കീടനിയന്ത്രണം, തെങ്ങിന് മരുന്നു തളിക്കൽ, സൗജന്യമായി ജൈവവളം തുടങ്ങിയ ആനുകൂല്യങ്ങളാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. 

നാളികേര കർഷകർ പൂരിപ്പിച്ച അപേക്ഷകൾ വാർഡ്തല കേരസമിതികൾവഴി നവംബർ 20 വരെ കൃഷിഭവനിൽ സമർപ്പിക്കണം

date