Skip to main content

വിപണി വില ഉത്പാദകർ നിശ്ചയിക്കണം : സിവിൽ സപ്ലൈസ് കമ്മിഷണർ

 

ഉത്പന്നങ്ങളുടെ വിപണി വില ഉത്പാദകര്‍ നിശ്ചയിക്കുന്ന രീതി ഉണ്ടാകണമെന്ന് ഉപഭോക്തൃ കാര്യ സിവില്‍ സപ്ലൈസ് കമ്മിഷണര്‍ ഡോ.ഡി.സജിത്ത് ബാബു.

പ്രൈസ് മോണിറ്ററിങ് സെല്‍ സംഘടിപ്പിച്ച കപ്പാസിറ്റി ബില്‍ഡിംഗ് ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു രൂപയുടെ ഉത്പന്നം വില്‍ക്കുമ്പോള്‍ 25 പൈസയില്‍ താഴെ മാത്രമേ ഉത്പാദകര്‍ക്ക് ലഭിക്കുന്നുള്ളു. ഇതിന് ബദലെന്ന നിലയില്‍ കേരളത്തില്‍ അങ്ങാടി കേരള എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ വികസിപ്പിച്ചു വരികയാണ്. ദേശീയ തലത്തിലുള്ള വില നിര്‍ണയ സംവിധാനം കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഫലപ്രദമാവാത്തതിനാല്‍ പ്രത്യേകമായ വില നിര്‍ണയ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. 

സിവില്‍ സപ്ലൈസ് ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ വി. സുഭാഷ് അധ്യക്ഷത വഹിച്ചു. 

കേരളവും കര്‍ണാടകയും സംയുക്തമായി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ആറുപേരടങ്ങുന്ന സംഘവും,  കര്‍ണാടക സര്‍ക്കാരില്‍ നിന്ന് 16 പേരും, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പില്‍ നിന്ന് 31 പേരും, പൊതുവിതരണ ഉപഭോക്തൃ  കാര്യവകുപ്പില്‍ നിന്ന് 21 പേരും പങ്കെടുത്തു.

നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ഡയറക്ടര്‍ (ന്യൂഡല്‍ഹി) ഡോ. എന്‍. നടരാജന്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ രാധാദേവി തുടങ്ങിയവര്‍ സംസാരിച്ചു.
 

date