Skip to main content
വിദ്യാരംഗം കലാ സാഹിത്യ വേദി പനയപ്പിള്ളി  എം.എം.ഒ. വി.എച്ച്.എസ്. സ്കൂളിൽ സംഘടിപ്പിക്കുന്ന ജില്ലാ സർഗോത്സവം  നിയമ സഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു.

കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ പ്രത്യേക ശ്രദ്ധ വേണം: സ്പീക്കർ

 

      കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരെ പ്രത്യേക ശ്രദ്ധയും കരുതലും വേണമെന്ന് നിയമസഭാ സ്പീക്കർ എ. എൻ ഷംസീർ പറഞ്ഞു.  പനയപ്പിള്ളി എം.എം.ഒ. വി.എച്ച്.എസ്. സ്കൂളിൽ നടക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ജില്ലാ സർഗോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

       വീടുകളിൽ നിന്ന് സ്കൂളുകളിലേക്ക് പുറപ്പെടുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ അധ്യാപകർക്കും രക്ഷിതാക്കൾക്കും തുല്യ ഉത്തരവാദിത്തമാണുള്ളത്. ജീവിതമാണ് ലഹരിയെന്ന് ഓരോ വ്യക്തിയും തിരിച്ചറിയേണ്ടതുണ്ട്.  സാഹിത്യരചന പോലുള്ള സർഗാത്മക ഇടപെടലുകൾ വിദ്യാർത്ഥി ജീവിതത്തിൽ സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

      കെ.ജെ മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ നടി ഷീലു എബ്രഹാം മുഖ്യാഥിതിയായി. 

      വ്യാഴം, വെള്ളി ദിവസങ്ങളിലായാണ് ജില്ലാ തല സർഗോത്സവം നടക്കുന്നത്. 

       കൊച്ചി കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി. എ ശ്രീജിത്ത്‌, കൗൺസിലർമാരായ എം.ഹബീബുള്ള, ഷീബ ഡുറോം, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, മട്ടാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.സുധ, വിദ്യാരംഗം ജില്ലാ കോ ഓഡിനേറ്റർ വിനീത് സി വിജയൻ, ജോയിൻ കോ ഓഡിനേറ്റർ സിംല കാസിം, പനയപ്പിള്ളി എം.എം.ഒ.വി.എച്ച്.എസ്.എസ്  പ്രിൻസിപ്പൽ ഇ.ഫൈസൽ, ഹെഡ്മിസ്ട്രെസ് വി.എ. ഷൈൻ, ഹെഡ്മാസ്റ്റർ വി എ മുഹമ്മദ് അൻവർ തുടങ്ങിയവർ പങ്കെടുത്തു.

date