Skip to main content

വാർഷിക പദ്ധതി ഭേദഗതിക്ക് ആസൂത്രണ സമിതി അംഗീകാരം

 

ജില്ലയിലെ 47 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭേദഗതി വരുത്തിയ വാർഷിക പദ്ധതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. 

നവംബർ 28 മുതൽ 30 വരെയുള്ള തീയതികളിൽ ബ്ലോക്ക്‌ തല വാർഷിക പദ്ധതി നിർവഹണ പുരോഗതിയുമായി ബന്ധപ്പെട്ട അവലോകന യോഗം ചേരുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു.

യോഗത്തിൽ ജില്ലാ വികസന കാര്യ കമ്മിഷണർ ചേതൻ കുമാർ മീണ, ജില്ലാ പ്ലാനിങ് ഓഫീസർ പി. എ ഫാത്തിമ, ആസൂത്രണ സമിതി സർക്കാർ പ്രതിനിധി കെ. തുളസി, അംഗങ്ങളായ മനോജ്‌ മൂത്തേടൻ, എം. കെ. മേഴ്‌സി, ദീപു കുഞ്ഞുകുട്ടി, ശാരദ മോഹൻ, അഡ്വ ഷൈമി വർഗീസ്, എ. എസ് അനിൽകുമാർ, സനിത റഹിം, റീത്ത പോൾ തുടങ്ങിയവർ പങ്കെടുത്തു.

date