Skip to main content

അപേക്ഷ ക്ഷണിച്ചു

 

    മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ കീഴില്‍ പട്ടിക വര്‍ഗ പ്രൊമോട്ടര്‍/ഹെല്‍ത്ത് പ്രമോട്ടറുടെ കൂവപ്പടി ബ്ലോക്ക് വേങ്ങൂര്‍ പഞ്ചായത്തില്‍ പൊങ്ങന്‍ചുവട് പട്ടികവര്‍ഗ കോളനിയില്‍ നിലവിലുളള ഒരു ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവര്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ  ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക്  ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുളളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള 20 നും 35 നും മധ്യേ പ്രായമുളള പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. താളംകണ്ടം, പൊങ്ങിന്‍ചുവട് പട്ടികവര്‍ഗ കോളനിയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് മുന്‍ഗണന. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരാള്‍ ഒന്നിലധികം അപേക്ഷ സമര്‍പ്പിക്കുവാന്‍ പാടില്ല. അപേക്ഷ സമര്‍പ്പിക്കുന്നതിനുളള അവസാന തീയതി നവംബര്‍ 25-ന് വൈകിട്ട് അഞ്ചു വരെ. നിയമന കാലാവധി ഒരു വര്‍ഷം.  തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം യാത്രാബത്ത ഉള്‍പ്പെടെ 13500 രുപ ഹോണറേറിയം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337. 

date