Skip to main content

വോട്ടര്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി  ബന്ധിപ്പിക്കുന്നതിന് പ്രത്യേക ക്യാമ്പ്

 

    ഇടപ്പളളി വടക്ക് വില്ലേജിന്റെ പരിധിയിലുളള തൃക്കാക്കര നിയോജക മണ്ഡലത്തിലെ 3, 4, 5, 6, 7 പോളിങ് സ്റ്റേഷനുകളുടെ പരിധിയിലുളള വോട്ടര്‍മാര്‍ക്കായി പോണേക്കര സെന്റ് ഇഗ്‌നീഷ്യസ് ലയോള എല്‍ പി സ്‌കൂളിന്റെ പരിസരത്ത് പ്രത്യേക ക്യാമ്പ് നവംബര്‍ 27 ന് രാവിലെ 10 മുതല്‍ വൈകിട്ട് നാലു വരെ നടത്തും. എല്ലാ വോട്ടര്‍മാരും അവരവരുടെ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാര്‍ കാര്‍ഡുമായി  എത്തിച്ചേരണമെന്ന് ഇടപ്പളളി വടക്ക് വില്ലേജ് ഓഫീസര്‍ അറിയിച്ചു.

date