Skip to main content

ഫിഷറീസ് ഡയറക്ടറേറ്റിൽ ഒഴിവുകൾ

ഫിഷറീസ് ഡയറക്ടറേറ്റിൽ പ്രധാൻമന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ, സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തും. ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം/എംഎസ്.സി സുവോളജി/എം.എസ്.സി മറൈൻ സയൻസ്/ എം.എസ്.സി മറൈൻ ബയോളജി/ ഫിഷറീസ് ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം/ ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം/ ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം തുടങ്ങിയവയാണ് യോഗ്യത. ഫിഷറീസ്, അക്വ കൾച്ചർ എന്നിവയുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം. പ്രതിമാസ വേതനം - 70,000 രൂപ.

സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്‌സ് എന്നിവയിൽ ബിരുദാനന്തര ബിരുദം/ഫിഷറീസ് ഇക്കണോമിക്‌സിൽ ബിരുദാനന്തര ബിരുദം, ഇൻഫർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ കുറഞ്ഞത് ഡിപ്ലോമ എന്നീ യോഗ്യതകൾ നിർബന്ധം. കൂടാതെ ലാർജ് സ്‌കേൽ ഡേറ്റ് പ്രൊസസിങ്, മാനേജ്‌മെന്റ് മേഖലകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുണ്ടാകണം. ഇരു തസ്തികകളിലേക്കും പ്രായപരിധി- 45 വയസ്.

അപേക്ഷ സമർപ്പിക്കുന്ന തസ്തിക വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡയറക്ടർ ഓഫ് ഫിഷറീസ്, ഡയറക്ടറേറ്റ് ഓഫ് ഫിഷറീസ്, ഫോർത്ത് ഫ്‌ളോർ,  വികാസ് ഭവൻ, തിരുവനന്തപുരം-695033 എന്ന വിലാസത്തിൽ നവംബർ 25ന് മുമ്പ് തപാലിൽ ലഭ്യമാക്കണം.

പി.എൻ.എക്‌സ്. 5633/2022

date